'മലയോര മേഖലയിൽ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണം' 

'മലയോര മേഖലയിൽ ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണം'  നാദാപുരം: നാദാപുരം മേഖലയിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന് സി.ഐ.ടി.യു നാദാപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചി ചെത്തു തൊഴിലാളി യൂനിയൻ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ആർ.ടി. കുമാരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.മോഹൻ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി കെ.കെ.മമ്മു, പി.പി. ബാലകൃഷ്ണൻ, ടി.ചാത്തു, ടി. അനിൽകുമാർ, കെ.കെ. ബാബു എന്നിവർ സംസാരിച്ചു. കെ.വി ഗോപാലൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ: ആർ.ടി. കുമാരൻ (പ്രസി.)  എ.മോഹൻദാസ് (സെക്ര.) പി.പി.ബാലകൃഷ്ണൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.