താമരശ്ശേരി : കോളജ് ഓഫ് ഇംഗ്ലീഷ് പൂര്‍വവിദ്യാർഥി സംഗമം 'സ്വപ്‌നക്കൂട്' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ഡോ. എം.പി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മജീദ് ശിവപുരം അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കൊടുവള്ളി, ഭക്തവത്സലൻ, അബ്ദുൽ മജീദ്, സുബൈദ ടീച്ചർ, രമേശൻ, പ്രമീള, ഹബീബ് റഹ്മാൻ, അനിൽ, ഷാജി, ബഷീർ, ദിനേശൻ എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. നൗഷാദ് സിംല, നുസ്‌റത്, ഒ.പി. റഷീദ്, സി.കെ. മുജീബ്, ഉസ്മാൻ പി. ചെമ്പ്ര, മുബാറക്, കെ.വി. നൗഷാദ്, താജുദ്ദീൻ, സി.പി. ബഷീർ എന്നിവർ അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. സ്വപ്ന, അൻവർ, ജഷീന, സാബിറ തുടങ്ങിയവർ നേതൃത്വം നൽകി. പൂര്‍വവിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഒ.പി. മജീദ് സ്വാഗതവും നൗഷാദ് സിംല നന്ദിയും പറഞ്ഞു. -------- ക്യാപ്ഷൻ: കോളജ് ഓഫ് ഇംഗ്ലീഷ് പൂർവവിദ്യാർഥി സംഗമം ഡോ. എം.പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.