മാഹി: തലശ്ശേരി താലൂക്ക് ബ്ലഡ് ഡോണേഴ്സ് കേരളയും മാഹി ലയൺസ് ക്ലബും ചേർന്ന് ബീന മനോഹരൻ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ചു. മാഹി ഹെൽത്ത് ഡിപ്പാർട്ട്മൻെറ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എം. പവിത്രൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റിയായ മനോഹരൻ അടിയേരി മൂന്നുലക്ഷം രൂപ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി കൈമാറി. കണ്ണൂർ ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.കെ. രാജീവൻ ക്ലാസെടുത്തു. സി.കെ. രാജലക്ഷ്മി, ബി.ഡി.കെ പ്രസിഡൻറ് റിയാസ് എന്നിവർ അവയവദാന സമ്മതപത്രം ഡോ. രാജീവിന് കൈമാറി. മാഹി ലയൺസ് ക്ലബ് പ്രസിഡൻറ് ഡോ. വിജേഷ് അധ്യക്ഷത വഹിച്ചു. ബീന മനോഹരൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ അജയകുമാർ, ട്രസ്റ്റ് സെക്രട്ടറി സജിത്ത് നാരായണൻ, ട്രസ്റ്റ് രക്ഷാധികാരി അഡ്വ.ടി. അശോക് കുമാർ, ട്രഷറർ പ്രദീശൻ കെട്ടിനകത്ത്, ബി.ഡി.കെ തലശ്ശേരി താലൂക്ക് പ്രസിഡൻറ് റിയാസ്, നിജിൽ രവീന്ദ്രൻ, രാജേന്ദ്രൻ, മാഹി ആശുപത്രി സീനിയർ പി.എച്ച്.എൻ സിന്ധു എന്നിവർ സംസാരിച്ചു. Caption: ബീന മനോഹരൻ മെമ്മോറിയൽ ട്രസ്റ്റിന്റെയും ബോധവത്കരണ ക്ലാസിന്റെയും ഉദ്ഘാടനം മാഹി ഹെൽത്ത് ഡിപ്പാർട്ട്മൻെറ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.എം.പവിത്രൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.