കുത്തകകൾക്കായി ചെറുകിട കച്ചവടക്കാരെ ഇല്ലായ്മ ചെയ്യുന്നു -യൂത്ത്‍ വിങ്

കോഴിക്കോട്: വൻകിട കുത്തകകൾക്കുവേണ്ടി ചെറുകിട വ്യാപാരികളെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‍ വിങ് ജില്ല കമ്മിറ്റി ആരോപിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മനാഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, സംസ്ഥാന ഭാരവാഹികളായ പി.കെ. ബാപ്പു ഹാജി, അഡ്വ. എ.ജെ. റിയാസ്, നൗഷാദ് കാക്കവയൽ, ജില്ല ഭാരവാഹികളായ ജിജി കെ. തോമസ്, വി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സലീം രാമനാട്ടുകര (പ്രസി.), മുർതസ് താമരശ്ശേരി (ജന.സെക്ര.), അമൽ വടകര (ട്രഷ.), റാഷിദ് തങ്ങൾ, ഷംസു എളേറ്റിൽ വട്ടോളി, നസീർ പുതിയപാലം, ഗിരീഷ് എകരൂൽ, തൗസീഫ് ബാങ്ക് റോഡ്, ഷംസീർ ഫറോക്ക് (വൈ.പ്രസി.), റിയാസ് ഓർക്കാട്ടേരി, മുഹമ്മദ് പേരാമ്പ, റുംഷാദ് എസ്.എം സ്ട്രീറ്റ്, ശ്രീജിത്ത് മേപ്പയൂര്, സഹദ് മാവൂര്, നൂറുദ്ദീൻ മുക്കം, നാസർ കാന്തപുരം, ഷമീർ ഗോൾഡൻ, ഹുക്മത്ത് വലിയങ്ങാടി, നാസിം കൊടുവള്ളി, സിദ്ദീഖ് നാദാപുരം, ഷൗക്കത്ത് കൊയിലാണ്ടി (സെക്ര.) പടം: Salim Ramanattukara Murthas Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.