എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനം ആചരിച്ചു. കൃഷിവകുപ്പ് കൃഷിദർശൻ പദ്ധതിയുടെ വിളംബരജാഥ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്രി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല മക്കാട്ടുപൊയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ എന്നിവർ സംസാരിച്ചു. 20 കർഷകരെയും നാല് കർഷകകൂട്ടായ്മകളെയും ആദരിച്ചു. കൃഷി ഓഫിസർ സാജിദ് അഹമ്മദ് സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫിസർ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.