സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി സേവന മെഡിക്കൽ എയ്ഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡോ. കെ.കെ. മോഹനൻ, ഡോ. സക്കീർ ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിൽ സേവന ഓഫിസ് പരിസരത്ത് ദേശീയപതാക ഉയർത്തി. താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ് പ്രതിജ്ഞ ചൊല്ലി. തുടർന്ന് പായസവിതരണവും നടത്തി. ചെയർമാൻ കെ.കെ. ഹമീദ് മാസ്റ്റർ, കൺവീനർ ഫൈസൽ, വി. ഫസലുറഹ്മാൻ, ടി.വി. അബ്ദുൽ മജീദ് മാസ്റ്റർ, മജീദ് പനായി, റഫീഖ് കിനാലൂർ, എ.വി. നൗഷാദ്, പി.കെ. മുഹമ്മദ് നിസാർ, സി.പി. സമീൽ, അനീസ് വട്ടോളി, ഇ.പി. മുഹമ്മദ് അഷ്റഫ്, എം.പി. റഷീദ്, മൻസൂർ മാസ്റ്റർ നെരോത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.