ഡിസ്ട്രിബ്യൂട്ടേഴ്സ്‌ അസോസിയേഷൻ ഏരിയ സമ്മേളനവും കുടുംബസംഗമവും

കൊടുവള്ളി: ഓൾ കേരള ഡിസ്ട്രിബ്യൂ​ട്ടേഴ്സ്‌ അസോസിയേഷൻ താമരശ്ശേരി ഏരിയ സമ്മേളനവും കുടുംബസംഗമവും നോർത്ത് സോൺ ചെയർമാൻ മാഹിൻ കോളിക്കര ഉദ്ഘാടനം ചെയ്തു. വാസു കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിബ്യൂഷൻ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ വാസു കൊടുവള്ളിയെ മാഹിൻ കോളിക്കര ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് അഷ്റഫ് മുത്തേടത്ത് മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡന്റ് ബാബു, കുന്നോത്ത് ജില്ല സെക്രട്ടറി ഹരീഷ് ജയരാജ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് ടി.പി. അബൂബക്കർ സ്വാഗതവും സെക്രട്ടറി ബിജു തോമസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.