എഫ്.പി.ഒ കാർഷികസംരംഭങ്ങൾ രാജ്യത്തെ വികസിതമാക്കും -പി.ടി. ഉഷ എം.പി

ബാലുശ്ശേരി: കേന്ദ്ര കൃഷിവകുപ്പ് വിഭാവനംചെയ്ത് ബ്ലോക്ക്തലത്തിൽ നടപ്പാക്കുന്ന പതിനായിരത്തോളം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഇന്ത്യയെ വികസിതരാജ്യ പട്ടികയിലേക്ക് നയിക്കുമെന്ന് ഒളിമ്പ്യൻ പി.ടി. ഉഷ എം.പി പറഞ്ഞു. സാഹോദര്യം ബാലുശ്ശേരി ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി കാർഷികദിനത്തിൽ ഒരുക്കിയ കർഷക സംരംഭകത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെയർമാൻ സുനിൽദത്ത് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ നിന്നുള്ള 300 കർഷകർക്ക് എഫ്.പി.ഒ ഷെയർ സർട്ടിഫിക്കറ്റുകൾ പി.ടി. ഉഷ എം.പി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത മികച്ചകർഷകരെ ഉപഹാരം നൽകി ആദരിച്ചു. പി. ഗോപാലൻകുട്ടി മാസ്റ്റർ അനുഗ്രഹഭാഷണം നടത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത്, കിസാൻജനത നേതാവ് സി.കെ. രാഘവൻ, കെ. ജയകുമാരൻ നായർ, ഐ.ഇ.ഡി. മോഹൻ റാം, സി.ഇ.ഒ ജോർജ്, കെ.എം. പ്രതാപൻ, വി.വി. വാസുദേവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.