സ്പെഷൽ കൺവെൻഷൻ

കോഴിക്കോട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 19ന് രാവിലെ ഡി.സി.സിയില്‍ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മെംബര്‍മാര്‍, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടന ജില്ല പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാര്‍ട്ടി ലീഡര്‍മാര്‍ എന്നിവരാണ് കണ്‍വെന്‍ഷനിലെ പ്രതിനിധികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.