കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ സ്വാതന്ത്ര്യസമര ചരിത്രസ്മാരകമാക്കണമെന്ന ആവശ്യം ശക്തം. ഈ ആവശ്യം ഉന്നയിച്ച് 19ന് അഞ്ചു മണിക്ക് സ്റ്റേഷൻ ഫ്ലാറ്റ്ഫോമിൽ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സ്വാതന്ത്ര്യസമര ചരിത്രസ്മാരക സംരക്ഷണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചേമഞ്ചേരി കേന്ദ്രീകരിച്ച് നടന്ന പോരാട്ടങ്ങളുടെ അനുസ്മരണദിനമാണ് ആഗസ്റ്റ് 19. സമരപോരാട്ടത്തിന്റെ 80ാം വർഷമാണിത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടഭാഗമായി സ്റ്റേഷൻ പൂർണമായും കത്തിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രധാന സംഭവമാണിതെങ്കിലും ആ ഗരിമയൊന്നും സ്റ്റേഷന് പകർന്നുനൽകാൻ അധികൃതർ തയാറായിട്ടില്ല. ചരിത്രസ്മാരകമാക്കിയാൽ സ്റ്റേഷന്റെ പ്രാധാന്യം വർധിക്കുകയും സ്റ്റേഷൻ വരുമാനം ഉയരുകയും ചെയ്യും. ഇപ്പോൾ ട്രെയിൻ ഹാൾട്ട് പദവിയാണുള്ളത്. കോവിഡിനുമുമ്പ് ലോക്കൽ ട്രെയിനുകൾ നിർത്തിയിരുന്നു. സ്റ്റേഷൻ നടത്തിപ്പിന് കരാറുകാരെ കിട്ടാത്തതിനാൽ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തെ പ്രധാന ചരിത്രസാക്ഷിയാണ് അവഗണിക്കപ്പെട്ടുകിടക്കുന്നത്. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, കെ. ശങ്കരൻ, സത്യനാഥൻ മാടഞ്ചേരി, വി.വി. മോഹനൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.