കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ ഉജ്വല ഏടായ 1930ലെ ദണ്ഡിയാത്ര പുനരാവിഷ്കരിച്ച് എം.എം. വി.എച്ച്.എസ് സ്കൂളിലെ വിദ്യാർഥികൾ. ഗാന്ധിയും സരോജിനി നായിഡുവും അനുയായികളുമായി മാറി അന്നത്തെ വേഷം ധരിച്ച 78 വിദ്യാർഥികൾ കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച് കടപ്പുറത്തെത്തി കടൽ വെള്ളം ശേഖരിച്ച് ഉപ്പു കുറുക്കി. ഈ ഉപ്പുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിവേരിളക്കുമെന്ന ഗാന്ധിജിയുടെ പ്രഖ്യാപനം ആവേശത്തോടെ നെഞ്ചേറ്റി ദണ്ഡി യാത്രയിൽ അണിചേർന്ന് വിദ്യാർഥികൾ നടത്തിയ വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം ഏറെ ശ്രദ്ധ നേടി. പ്രധാനാധ്യാപകൻ ഹസൻ ഫ്ലാഗ്ഓഫ് ചെയ്ത യാത്രക്ക് അധ്യാപകരായ പി.ടി. മുഹമ്മദ് ബഷീർ, സജിമ ബീഗം, കെ.എം.എ. നാസർ, പി.പി. മൂസക്കുട്ടി, അബൂബക്കർ പള്ളിത്തൊടിക, ഡി.വി. റഫീഖ്, ആബിദ എന്നിവർ നേതൃത്വം നൽകി. dhandi yathra എം.എം.വി.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ ദണ്ഡിയാത്ര പുനരാവിഷ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.