ഗ്രീൻഫീൽഡ് ഹൈവേ; വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ തയാറാകണം: ഏകോപന സമിതി

പെരുമണ്ണ: നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്ന പെരുമണ്ണ അങ്ങാടിയിലെ അമ്പതിൽപരം വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളും ഉടമസ്ഥരും തെരുവിലാകുന്ന അലൈൻമെന്റിൽ മാറ്റംവരുത്താൻ അധികൃതർ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അലൈൻമെന്റിൽ ചെറിയ മാറ്റംവരുത്തിയാൽ വ്യാപാര സ്ഥാപനങ്ങളോടൊപ്പം വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും നിരവധി പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളും സംരക്ഷിക്കാനാവും. ജില്ല പ്രസിഡന്റ് അഷ്റഫ് മൂത്തേടം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കോയക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. എം. ബാബുമോൻ, നാസർ മാവൂരാൻ, സുനിൽ പെരുമണ്ണ, മൊയ്തീൻ, മനോജ് നാദം, പി.ടി.എ സലാം, മുനീർ, കെ.ടി. നൗഫൽ എന്നിവർ സംസാരിച്ചു. സലീം ചെറുകയിൽ സ്വാഗതവും പി. നാസർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.