സ്വാതന്ത്ര്യ ദിനാഘോഷം

തലശ്ശേരി: മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർഥികളുടെ സെറിമോണിയൽ പരേഡിൽ എ.എൻ. ഷംസീർ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. സബ് കലക്ടർ അനുകുമാരി ദേശീയപതാക ഉയർത്തി. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, തഹസിൽദാർ കെ. ഷീബ എന്നിവർ പങ്കെടുത്തു. തലശ്ശേരി ഹോപ്പ് ഏർലി ഇൻവെൻഷൻ സെന്ററിലെ ഭിന്നശേഷി വിദ്യാർഥികൾ അവതരിപ്പിച്ച 'കൾച്ചറൽ ഡൈവേഴ്സിറ്റി' പ്രച്ഛന്നവേഷം ശ്രദ്ധേയമായി. മത്സര പരേഡിൽ എൻ.സി.സി വിഭാഗത്തിൽ ഗവ. ബ്രണ്ണൻ കോളജും എസ്.പി.സി വിഭാഗത്തിൽ ചിറക്കര എച്ച്.എസ്.എസും ജെ.ആർ.സി വിഭാഗത്തിൽ ഗവ.ഗേൾസ് എച്ച്.എസ്.എസും സേക്രഡ് ഹാർട്ട് എച്ച്.എസ്.എസും സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ സേക്രഡ്‌ ഹാർട്ട് എച്ച്.എസ്.എസും വിജയികളായി. വിദ്യാർഥികൾക്ക് സമ്മാനങ്ങൾ കൈമാറി. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആസാദി കി ഗൗരവ് പദയാത്ര എരഞ്ഞോളി ചുങ്കത്ത് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സുശീൽ ചന്ത്രോത്ത് അധ്യക്ഷത വഹിച്ചു. എം.പി. അരവിന്ദാക്ഷൻ നയിച്ച പദയാത്രയുടെ സമാപന സമ്മേളനം മഞ്ഞോടിയിൽ നടന്നു. ഇ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ദാറുസ്സലാം ഇസ്‍ലാമിക് അക്കാദമിയിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.പി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ടി.എം. മുഹമ്മദ് സാജിദ്, ഹെഡ്മാസ്റ്റർ പി.കെ. റഫീഖ് എന്നിവർ പതാക ഉയർത്തി. ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിച്ചു. തലശ്ശേരി ബി.ഇ.എം.പി സ്കൂൾ ഹാർട്ട് ബീറ്റ്സ് പൂർവ വിദ്യാർഥി കൂട്ടായ്മ റാലി സംഘടിപ്പിച്ചു. സബ് കലക്ടർ അനുകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ കെ.എൻ. ഷിജി പതാക ഉയർത്തി. ഹെഡ്മാസ്റ്റർ കെ.കെ. റഷീദ് അധ്യക്ഷത വഹിച്ചു. ഘോഷയാത്ര, ഫ്ലാഷ് മോബ്, രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. തിരുവങ്ങാട് ചാലിയ യു.പി സ്കൂളിൽ പ്രധാനാധ്യാപിക വി.എം. പ്രീത പതാക ഉയർത്തി. സൈദാർ പള്ളി എ പ്ലസ് അക്കാദമിയുടെയും എ.പി.ജെ. അബ്ദുൽ കലാം ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി ഫുട്ബാൾ താരം വി. മിഥുൻ മുഖ്യാതിഥിയായി. പാറാൽ അൽ ഫിത്റ പ്രീ സ്കൂളിൽ വയലളം മഹല്ല് പ്രസിഡന്റ് എം.കെ. താഹിർ പതാക ഉയർത്തി. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. റമീസ് പാറാൽ സന്ദേശം കൈമാറി. നെട്ടൂർ കുന്നോത്ത് അൽമദ്‌റസത്തുൽ ഇസ്‌ലാമിയയിൽ ദഅവത്തുൽ ഇസ്‍ലാം ട്രസ്റ്റ് ചെയർമാൻ എം.കെ. അബ്ദുൽ അസീസ് പതാക ഉയർത്തി. മണക്കണ്ടത്തിൽ അഹമ്മദ് സന്ദേശം നൽകി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കോടിയേരി: പാറാൽ പൊതുജന വായനശാല ബാലവേദി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ടി.സി. പ്രദീപൻ നേതൃത്വം നൽകി. എ.കെ. സുരേശൻ സമ്മാനവിതരണം നടത്തി. തലശ്ശേരി മുസ്‍ലിം അസോസിയേഷൻ സംഘടിപ്പിച്ച സദസ്സ് ജില്ല ജഡ്ജ് വി.പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. കുട്ടു മുഖ്യപ്രഭാഷണം നടത്തി. എ.പി. അഹ്മദ് അധ്യക്ഷത വഹിച്ചു. തലശ്ശേരി മദ്‌റസത്തുൽ ഇസ്‍ലാമിയ എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് കെ. ഹസ്ന പതാക ഉയർത്തി. തലശ്ശേരിയിലെ പഴയകാല ക്രിക്കറ്റ് കളിക്കാരനും പൂർവ വിദ്യാർഥിയുമായ പി.കെ. മൂസ കരിമ്പിലിനെ മുൻ ജോയന്റ് ഡെവലപ്മെന്റ് കമീഷണർ സി.കെ. സലീം പൊന്നാട അണിയിച്ച് ആദരിച്ചു. സി.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. കോടിയേരി: കോൺഗ്രസ് നേതൃത്വത്തിൽ ഈങ്ങയിൽ പീടികയിൽ സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ തലശ്ശേരി മണ്ഡലം പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ പതാക ഉയർത്തി. തലശ്ശേരി ജൂബിലി മാർക്കറ്റ് പരിസരത്ത് എസ്.ടി.യു മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡൻറ് സാഹിർ പാലക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഫൈസൽ പുനത്തിൽ മുഖ്യാതിഥിയായി. എ.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ചടങ്ങിൽ നഗരസഭാംഗം ഫൈസൽ പുനത്തിൽ പതാക ഉയർത്തി. കതിരൂർ: ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളെ അണിനിരത്തി ഭാരത ഭൂപടം ഒരുക്കി. എസ്.പി.സി, എൻ.സി. സി കാഡറ്റുകളെ ഉൾപ്പെടുത്തി ദേശീയ പതാകയുടെ മാതൃകയുമൊരുക്കി. ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ധർമടം: പാലയാട് പ്രിയദർശിനി കലാസാംസ്കാരിക വേദി രണ്ടാം വാർഷികാഘോഷവും അനുമോദന സദസ്സും സ്വാതന്ത്ര്യ ദിനാഘോഷവും രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച മേയർക്കുള്ള റോട്ടറി ഇൻറർനാഷനൽ അവാർഡ് ജേതാവ് ടി.ഒ. മോഹനനെ അനുമോദിച്ചു. സി.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, യൂനിവേഴ്സിറ്റി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ധർമടം പഞ്ചായത്തിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം നേടിയ വ്യക്തികളെ ആദരിച്ചു. പടങ്ങൾ ..... (മെയിലിൽ )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.