ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മഞ്ചേശ്വരം: മൈസൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പള കൈക്കമ്പയിലെ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന്‍ മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് സുഹൃത്തിനൊപ്പമാണ് ഇയാൾ മൈസൂരുവിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി തിരിച്ചുവരുന്നതിനിടയിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ഭാര്യ: സര്‍വീറ ബീഗം. മാതാവ്: റസിയ. സഹോദരന്‍മാര്‍: ആരീഫ്, റഫിക്, പരേതനായ റിസ്‌വാൻ. ഫോട്ടോ അടിക്കുറിപ്പ്: മരിച്ച മുഹമ്മദ് സുബൈർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.