സുൽത്താൻ ബത്തേരി: . കുപ്പാടി വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീൻ- നസീറ ദമ്പതികളുടെ മകൾ സന ഫാത്തിമയാണ് (9) മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ബുധനാഴ്ച രാവിലെ ആറരയോടെയാണ് അപകടം. മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് സന ഫാത്തിമ. മുട്ടിലിലുള്ള മാതാവിന്റെ വീട്ടിൽനിന്ന് വേങ്ങൂരിലുള്ള വീട്ടിലേക്കു പോകുമ്പോഴാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. കുട്ടി ഓട്ടോയുടെ അടിയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണം. സഹോദരങ്ങൾ: ഫിനാൻ, സിയ ഫാത്തിമ. WDD SANA FATHIMA 9: സന ഫാത്തിമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.