എം.കെ. പണിക്കോട്ടി സ്മാരകപുരസ്കാരം പപ്പൻ കാവിലിന്

വടകര: രാഷ്ട്രീയ-കലാസംസ്കാരിക രംഗത്തെ പ്രമുഖനും വടക്കൻപാട്ടിന്റെ പ്രചാരകനും എഴുത്തുകാരനുമായ എം.കെ. പണിക്കോട്ടിയുടെ സ്മരണാർഥം തുടി കടത്തനാട് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് പപ്പൻ കാവിൽ അർഹനായി. വടക്കൻപാട്ട് രംഗത്ത് പ്രചാരകൻ എന്നനിലയിൽ പരിപാടി അവതരിപ്പിക്കുന്നതിനും ക്ലാസെടുക്കുന്നതിനും വാമൊഴിയായി പാടി പ്രചരിപ്പിക്കുന്നതിനും എം.കെ. പണിക്കോട്ടി നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. കേരള ഫോക് ലോർ അക്കാദമി 2018ലെ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ടി. രാജൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. .......... ചിത്രം പപ്പൻ കാവിൽ saji 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.