കോഴിക്കോട്: സ്വന്തം ആശയത്തിന് ഉറപ്പുണ്ടെങ്കിൽ ഏതു യോഗത്തിനും പോകാമെന്നും മേയർ, എം.എൽ.എ, എം.പി, മന്ത്രി എന്നിവരെയൊന്നും വിലക്കേണ്ട ആവശ്യമില്ലെന്നും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. ചാത്തുണ്ണി മാസ്റ്റർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിപാടിയിൽ എന്താണ് പറയുന്നത് എന്നതിൽ മാത്രമേ കാര്യമുള്ളൂ. ആർ.എസ്.എസിന് അധികാരത്തിൽ കടന്നുവരാൻ അവസരം ഉണ്ടാക്കിയതിൽ സി.പി.എമ്മിന് മറ്റാരെക്കാളും പ്രധാന പങ്കുണ്ട്. ചരിത്രം മറച്ചുവെക്കാൻ ഇപ്പോൾ മേയറോട് കലഹിച്ചിട്ട് കാര്യമില്ല. മേയർ പോയതിനെ വലിയ സംഭവമായാണ് നേതാക്കന്മാർ പറയുന്നത്. വി.പി. സിങ്ങിന്റെ ഭരണകാലത്ത് സി.പി.എം നേതാക്കൾ എൽ.കെ. അദ്വാനിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചത് ഏതു കണക്കിലാണ് പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയായി ഒറ്റക്കെട്ടായി തെരഞ്ഞെടുക്കേണ്ടതായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പാളിച്ച പറ്റി. മുൻ ബി.ജെ.പിക്കാരനെ മത്സരിപ്പിക്കേണ്ടിയിരുന്നില്ലെന്നും സി.പി. ജോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.