പ്രവാസികള്‍ക്കായി റിട്ടേണ്‍ വായ്പ പദ്ധതി

കോഴിക്കോട്: എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദേശത്തുനിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നടപ്പാക്കുന്ന റിട്ടേണ്‍ വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റ് (www.norksroots.org) വഴിയോ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ www.ksbcdc.com വെബ്സൈറ്റ് വഴിയോ അപേക്ഷഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0495 2701800. ....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.