കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022–23 അധ്യയന വർഷത്തിൽ മണിക്കൂർ വേതനത്തിൽ അധ്യാപക ജോലി ചെയ്യുന്നതിനായി അപേക്ഷ സ്വീകരിക്കുന്നു. ഹോട്ടൽ മാനേജ്മൻെറ് ബിരുദവും/ഡിപ്ലോമയും (മൂന്നു വർഷം) കുറഞ്ഞത് രണ്ടു വർഷം അനുബന്ധ പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കും, അക്കൗണ്ടൻസി, കമ്പ്യൂട്ടർ, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനത്തിൽ ബിരുദാനന്തര ബിരുദമുള്ളവരിൽനിന്നും അപേക്ഷ സ്വീകരിക്കുന്നു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് പ്രൊഡക്ഷൻ കോഴ്സ് പാസ്സായിട്ടുള്ളവർ ദിവസവേതനത്തിൽ ലാബ് അറ്റൻറൻറ് തസ്തികയിലേക്കും, ഏഴാം തരം പാസായിട്ടുള്ളവർ ക്ലീനർ തസ്തികയിലേക്കും പരിഗണിക്കും. താൽപര്യമുള്ളവർ ആഗസ്റ്റ് 10ന് രാവിലെ 10.30ന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിൽ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 04952372131, 9745531608.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.