വനംവകുപ്പ് ആദ്യ ഫയൽ അദാലത്ത് മറ്റന്നാൾ കോഴിക്കോട്

കോഴിക്കോട്: വനംവകുപ്പിൽ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് അദാലത്തുകൾ നടത്തും. സംസ്ഥാനത്തെ വിവിധ സർക്കിളുകളിൽ നടത്തുന്ന അദാലത്തുകളിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. സർക്കാറിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി പരമാവധി ഫയലുകൾ തീർപ്പാക്കുന്നതിനാണ് നടപടി. ആദ്യ അദാലത്ത് ആഗസ്റ്റ് 11ന് രാവിലെ 11 ന് കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സിൽ നടക്കും. കണ്ണൂർ ഫോറസ്റ്റ് സർക്കിൾ പരിധിയിലെ ഡിവിഷനുകളിൽ ഉള്ള പരമാവധി അപേക്ഷകൾ തീർപ്പാക്കി കൊണ്ടുള്ള പ്രഖ്യാപനം അദാലത്തിനുശേഷം മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തും. റേഞ്ച്, ഡിവിഷൻ, സർക്കിൾ, ഹെഡ്ക്വാർട്ടേഴ്സ് തലങ്ങളിലുള്ള ഫയലുകൾ പരിശോധിച്ച് തീർപ്പു കൽപിക്കുന്നതിനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അഞ്ചു റൗണ്ട് അവലോകനവും പരിശോധനയും വിവിധതലങ്ങളിൽ പൂർത്തിയാകും. ആഗസ്റ്റ് 25ന് എറണാകുളത്തും, 26ന് പാലക്കാടും 30ന് കൊല്ലത്തും 31ന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനത്തും സെപ്റ്റംബർ ഒന്നിന് കോട്ടയത്തും അദാലത്ത് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.