യുവാവിനെ കുറിച്ച് വിവരമില്ല; ബന്ധുക്കൾ പരാതി നൽകി

നാദാപുരം: പ്രവാസി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഖത്തറിൽ ജോലി ചെയ്യുന്ന ചെക്യാട് പുളിയാവിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ (35) കുറിച്ച് ഒരു വിവരവുമില്ലെന്ന് കാണിച്ചാണ് സഹോദരൻ പരാതി നൽകിയത്. അവസാനമായി ജൂൺ 10നാണ് യുവാവ് ടെലിഫോൺ വഴി ബന്ധുക്കളുമായി സംസാരിച്ചത്. ജൂൺ 16ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് വീട്ടുകാർക്ക് വിവരം നൽകിയിരുന്നു. പിന്നീട് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വർണക്കടത്ത് സംഘം പേരാമ്പ്രയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നതോടെ ബന്ധുക്കളുടെ ആശങ്ക വർധിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.