ഓൺലൈൻ വഴിപാട്​ തട്ടിപ്പ്​: സൈബർ സെല്ലിന്​ പരാതി നൽകി

കോഴിക്കോട്​: ക്ഷേത്രങ്ങളിലെ ഓൺലൈൻ വഴിപാട്​ തട്ടിപ്പിനെതിരെ മലബാർ ദേവസ്വം ബോർഡ്​ സൈബർ സെല്ലിന്​ പരാതി നൽകി. ഐ പ്രാർഥന, ദേവായനം തുടങ്ങിയ വെബ്​ സൈറ്റുകൾക്കെതിരെയാണ്​ പരാതി നൽകിയത്​. മലബാർ ദേവസ്വം ബോർഡിന്‍റെതടക്കം കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട്​ നടത്തിക്കൊടുക്കുമെന്ന്​ പറഞ്ഞാണ്​ തട്ടിപ്പ്​ നടക്കുന്നത്​. കഴിഞ്ഞവർഷം 'ഇ പൂജ' എന്ന വെബ്​സൈറ്റും സമാന തട്ടിപ്പ്​ നടത്തിയിരുന്നു. ഇതിലും പരാതി നൽകിയിരുന്നു. ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇത്തരത്തിൽ ഓൺലൈൻ മുഖേന വഴിപാടുകൾ ബുക്കുചെയ്യുന്നതിന്​ ​ഏതെങ്കിലും സ്ഥാപനത്തെയോ ഏജൻസിയെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന്​ ദേവസ്വം കമീഷണർ അറിയിച്ചു. ക്ഷേത്രങ്ങളിലെ വഴിപാട്​ കൗണ്ടർ സ്വകാര്യ വ്യക്​തികൾ നടത്തുന്നതിനു തുല്യമായ ക്രമക്കേടാണ്​ ക​ണ്ടെത്തിയത്​. ദേവസ്വം ബോർഡിനു കീഴിലെ പ്രമുഖ ക്ഷേത്രങ്ങൾക്കെല്ലാം ഓൺലൈൻ വഴിപാട്​ സൗകര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.