എസ്.കെ.പൊറ്റേക്കാട്ട് അനുസ്മരണം നാളെ

കോഴിക്കോട്​: കേരള കോൺഗ്രസ്. എം സംസ്കാരവേദി എസ്. കെ. പൊറ്റേക്കാട്ട് അനുസ്മരണം ആഗസ്റ്റ്​ ഏഴിന്​ രണ്ട് മണിക്ക് സിറ്റി സർവിസ്​ സഹകരണ ബാങ്ക്​ ഓഡിറ്റോറിയത്തിൽ സംസ്കാരിക മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എസ്.കെ. പൊറ്റേക്കാട്ടിന്‍റെ മകൾ സുമിത്ര ജയപ്രകാശ് എസ്.കെ. ഓർമകൾ പങ്കുവെക്കും. സംസ്ഥാന തല ഉപന്യാസ രചന മത്സര വിജയികളെയും ടി.ബി. സെലൂരാജ്, കെ.എഫ്. ജോർജ്​ എന്നിവരെ ചടങ്ങിൽ ആദരിക്കും. ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ, പ്രഫ.ചാർലി കട്ടക്കയം, പി.എ. നൗഷാദ്​, അഡ്വ.ഷാജു എൻ.ജോർജ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.