അനുമോദനവും ക്ലാസും

വടകര: ഓർക്കാട്ടേരി പ്രവാസി കൂട്ടായ്മയായ വോയ്സ് ഓഫ് ഓർക്കാട്ടേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിജയികൾക്ക് അനുമോദനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. കല്യോട്ട് മൂസഹാജി അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ മോട്ടിവേഷൻ ക്ലാസ് നടത്തി. മുക്കാട്ട് അമീർ, പി.കെ. കുഞ്ഞമ്മദ്, മുക്കത്ത് ഹംസ ഹാജി, എം.പി. കുഞ്ഞമ്മദ്, എം.കെ. സിനാൻ എന്നിവർ സംസാരിച്ചു. ഇസ്മായിൽ പാലേരി സ്വാഗതവും എ.കെ ലത്തീഫ് നന്ദിയും പറഞ്ഞു. ചിത്രം ഓർക്കാട്ടേരി വോയ്സ് ഓഫ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസും വിജയികൾക്ക് അനുമോദനവും ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്യുന്നു Saji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.