കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനെ ആദരിച്ചു

തലശ്ശേരി: നർത്തകിയും നൃത്താധ്യാപികയുമായ തിരുവങ്ങാട്ടെ കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനെ ടെലിച്ചറി ഫോർട്ട് വൈസ് മെൻ ക്ലബ് ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉപഹാരം നൽകി. പ്രസിഡന്റ് രഞ്ജിത്ത് രാഘവൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വേണുഗോപാൽ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. വിവിധ ജീവകാരുണ്യ പ്രവൃത്തികളുടെ ഉദ്ഘാടനം കെ.വി. വിനോദ് കുമാർ, പ്രശാന്ത് മാസ്റ്റർ, എ. അനിൽകുമാർ എന്നിവർ നിർവഹിച്ചു. ടി.കെ. രാജേഷ്, പ്രദീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രഞ്ജിത്ത് രാഘവൻ (പ്രസി.), ടി.കെ. രാജേഷ് (സെക്ര.), കെ. പ്രദീഷ് കുമാർ (ട്രഷ.). പടം.....നർത്തകി കലാമണ്ഡലം ഷീബ കൃഷ്ണകുമാറിന് ടെലിച്ചറി ഫോർട്ട് വൈസ് മെൻ ക്ലബിന്റെ ഉപഹാരം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.