പൊന്ന്യത്ത് കായിക മാമാങ്കം

തലശ്ശേരി: പൊന്ന്യം പാലത്ത് സെപ്റ്റംബറിൽ സംഘടിപ്പിക്കുന്ന പി.പി.എൽ സീസൺ - 3 മത്സരങ്ങളുടെ വിജയകരമായ പ്രവർത്തനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. ക്രിക്കറ്റ്, ഫുട്ബാൾ, ഷട്ടിൽ, ചെസ്, കമ്പവലി, വോളിബാൾ, കബഡി, കാരംസ്, നീന്തൽ, ഓട്ടം, മാരത്തൺ തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പൊന്ന്യത്ത് താമസിക്കുന്നവർക്കും മുമ്പ് താമസിച്ച് വീട് മാറിപ്പോയവർക്കും പൊന്ന്യം പ്രദേശവുമായി കുടുംബബന്ധമുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ആഗസ്റ്റ് 15നുമുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രക്ഷാധികാരികളായി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അശോകൻ, വാർഡ് അംഗം കെ. സുനിത, കെ. നൂറുദ്ദീൻ, അബ്ദുൽ റസാഖ്, പി.എം. അഷ്റഫ് എന്നിവരെ തെരഞ്ഞെടുത്തു. ടി.ടി. അസ്‌കർ (ചെയ.), അഫ്രീദ് (വൈ.ചെയ.), അൻവർ കുനിയിൽ (കൺ.), കെ.വി. ഹരിദാസ് (ജോ.കൺ.), വി.ടി. ഉസ്മാൻ (ട്രഷ.). എന്നിവരാണ് മറ്റു ഭാരവാഹികൾ. ടീം മാനേജർമാരായി എം.എം. അഷറഫ്, ടി.കെ. നിഷാദ്, ടി.കെ. മുബഷിർ, എം.എം. കരീം, നിസാർ സഫ, കെ. ഷാജി എന്നിവരെയും തെരഞ്ഞെടുത്തു. കെ. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. അൻവർ സ്വാഗതവും ടി.ടി. അസ്‌കർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.