കോഴിക്കോട്: സമരങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകരുടെ പിഴ സംഖ്യ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളിൽപെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കാൻ പ്രത്യേക സെല്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആഗസ്റ്റ് 13ന് നടക്കുന്ന ലോക് അദാലത്തിന്‍റെ ഭാഗമായി പിഴയടച്ച് കേസിന്‍റെ തുടര്‍നടപടി അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയവർ സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടണം. പൗരത്വ പ്രക്ഷോഭ കേസുകള്‍ ഏറ്റെടുത്തതിന്‍റെ തുടര്‍ച്ചയായാണ് മറ്റു സമരത്തിന്‍റെ പിഴ സംഖ്യയും ഏറ്റെടുക്കുന്നത്. ലോക് അദാലത്തില്‍ തീര്‍പ്പാക്കാനായി കേസ് സംബന്ധമായ വിവരങ്ങള്‍ ആഗസ്റ്റ് എട്ടിനുള്ളില്‍ സംസ്ഥാന കമ്മിറ്റിക്ക് എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.