മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനു സമീപം സ്‌കൂളിനു മുന്നിൽ മധ്യവയസ്കനായ പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ പാറപ്പള്ളിയിലെ ഗോപിനാഥൻ പിള്ളയുടെ മകൻ വി.ജി. സന്തോഷ് കുമാറിനെയാണ് (52) മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂൾ ഗേറ്റിനു പുറത്തുള്ള കൊന്നമരത്തിലാണ് തൂങ്ങിയനിലയിൽ കണ്ടത്. രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഭാര്യ: സൗമ്യ. മക്കൾ: ആദിദേവ്, മോളൂട്ടി. സഹോദരങ്ങൾ: ഉദയൻ, ഉഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.