ഖാദി ഓണം മേള

കാസർകോട്: ഖാദി ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ഓണം മേളയുടെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള സൗഭാഗ്യ അങ്കണത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി എല്ലാ ഖാദി സ്ഥാപനത്തില്‍നിന്നും ഖാദി ഉൽപന്നങ്ങള്‍ക്ക് 30 ശതമാനംവരെ റിബേറ്റ് അനുവദിക്കും. സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി: ശില്‍പശാല കാസർകോട്: തൊഴിലന്വേഷകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രചോദനമായി പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) ജില്ലതല ബോധവത്കരണ ശില്‍പശാല ആഗസ്റ്റ് ഒമ്പതിന് ചൊവ്വാഴ്ച കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടത്തുന്ന പരിപാടി രാവിലെ 11ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക് ഫോണ്‍ 04672200585. സ്വാതന്ത്ര്യ ദിനാഘോഷം: ദേശീയഗാന മത്സരം 11ന് കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും കാസര്‍കോട് റോട്ടറി ക്ലബും ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തി, ദേശീയ ഗാന മത്സരം നടത്തുന്നു. ആഗസ്റ്റ് 11ന് രാവിലെ 10ന് റോട്ടറി ഭവനിലാണ് മത്സരം. ഒരു ടീമില്‍ ഏഴുപേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഒരു ടീം തന്നെ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചോ അല്ലാതെയോ ദേശഭക്തി ഗാനവും ദേശീയഗാനവും ആലപിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 5,000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റും നല്‍കും. എന്‍ട്രികള്‍ ആഗസ്റ്റ് ഏഴിനകം ലഭിക്കണം. വിലാസം ദി പ്രസിഡന്റ്, കാസര്‍കോട് റോട്ടറി ക്ലബ്, റോട്ടറി ഭവന്‍, ബാങ്ക് റോഡ്, കാസര്‍കോട്. ഇ-മെയില്‍ radhakrishnan.mk54@gmail.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.