വെള്ളിമാട്കുന്ന്: ഉത്തരവ് മറികടന്നുള്ള ഇഷ്ടത്തിനനുസരിച്ചുള്ള ജോലി സമയ ക്രമീകരണം സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെയും വനിത ശിശു ക്ഷേമ വകുപ്പിന്റെയും കീഴിൽ വെള്ളിമാട്കുന്നിൽ പ്രവർത്തിക്കുന്ന 13 സ്ഥാപനങ്ങളിലെ ചില സൂപ്രണ്ടുമാരുടെയും ജീവനക്കാരുടെയും ജോലി സമയത്തിലെ ഒത്തുകളിയാണ് അന്തേവാസികളുടെ സുരക്ഷിതത്വം തന്നെ അപകടത്തിലാക്കുന്നത്. ഒരു ദിവസം ജീവനക്കാർ ഒരു ഡ്യൂട്ടി മാത്രമെ എടുക്കാവൂ എന്ന ഉത്തരവ് ഇവിടത്തെ പല ജീവനക്കാർക്കും ബാധകമല്ല. സൂപ്രണ്ടു മാരുടെ ഒത്താശയോടെ രജിസ്റ്ററുകളിൽ ക്രമക്കേടുകൾ വരുത്തിയാണ് പല ജീവനക്കാരും ജോലി ചെയ്യുന്നത്. ഇത് ജീവനക്കാർക്കിടയിൽ തന്നെ മുറുമുറുപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഒന്നും രണ്ടും ദിവസം അടുപ്പിച്ചുള്ള സമയങ്ങളിൽ ഡ്യൂട്ടി ചെയ്ത് കഴിഞ്ഞ് പോയാൽ പിന്നെ ജീവനക്കാർ വരുന്നത് മൂന്നും നാലു ദിവസം കഴിഞ്ഞാണ്. ഇതിനെ ചോദ്യം ചെയ്യാനോ അനുവദിക്കുന്ന സമയങ്ങളിൽ മാത്രം ജോലി ചെയ്യാനോ സൂപ്രണ്ടുമാർ ജീവനക്കാരെ നിർബന്ധിക്കുന്നുമില്ലത്രേ. ബാലമന്ദിരങ്ങളിലെ കുട്ടികളെ നോക്കാൻ ഉത്തരവാദിത്തമുള്ള ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ ചിലരാണ് തുടർച്ചയായി ഡ്യൂട്ടിയിൽ ക്രമക്കേട് കാണിക്കുന്നത്. അവധി ദിവസങ്ങളായാൽ ഡ്യൂട്ടിയിൽ ജീവനക്കാർ ആരും ഉണ്ടാവാത്ത അവസ്ഥയാണ്. പേരിന് ലീവ് അപേക്ഷ എഴുതിവെക്കുകയും ആക്ഷേപമില്ലാതിരുന്നാൽ അടുത്ത ദിവസം വന്ന് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്യുകയാണിവർ. ശനി, ഞായർ ദിവസങ്ങളിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാരെ പകരം നിർത്തി സ്ഥിരം ജീവനക്കാർ വരാതിരിക്കും. ജീവനക്കാരുടെ ഒത്തുകളി മനസ്സിലാക്കാനോ വേണ്ട നടപടികൾ സ്വീകരിക്കാനോ മേലധികാരികൾ ശ്രദ്ധിക്കുന്നില്ല. സ്ഥാപനത്തിൽ സമയാസമയങ്ങളിൽ വേണ്ട കൃത്യമായ പരിശോധനകളൊന്നും നടക്കുന്നില്ല. ഒരു മാസം മുമ്പ് രാത്രി എട്ടു മണിക്ക് ഒബ്സർവേഷൻ ഹോമിലേക്ക് യുവാവ് ഇരുചക്ര വാഹനത്തിലെത്തി ലഹരി വസ്തുവെന്ന് സംശയിക്കുന്ന സാധനം കൈമാറാൻ ശ്രമിക്കുന്നതിനിടെ ഒരു വാച്ച്മാൻ തടയാൻ ശ്രമിച്ചെങ്കിലും വാച്ച്മാനെ തള്ളിയിട്ട് ഇയാൾ കടന്നു കളഞ്ഞു. സർക്കാർ ചട്ടം മറികടന്ന് ഡ്യൂട്ടികൾ തുടർച്ചയായി എടുക്കുകയും താൽക്കാലിക ജീവനക്കാരെക്കൊണ്ട് ഡ്യൂട്ടി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതും ശീലമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.