ഖാദർ കമ്മിറ്റി: സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടനമാറ്റത്തിന്​ ചട്ടങ്ങൾ ഡിസംബറിൽ

തി​രു​വ​ന​ന്ത​പു​രം: ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ പ്ര​കാ​രം സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഘ​ട​ന​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ സ്​​പെ​ഷ​ൽ റൂ​ളു​ക​ൾ ഡി​സം​ബ​റോ​ടെ ത​യാ​റാ​ക്കാ​നാ​കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മൂ​ന്ന്​ ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ ല​യി​പ്പി​ച്ച്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​തും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലി​നെ സ്കൂ​ൾ മേ​ധാ​വി​യാ​ക്കി​യ​തും ഹെ​ഡ്​​മാ​സ്റ്റ​റെ വൈ​സ്​​പ്രി​ൻ​സി​പ്പ​ലാ​ക്കി​യ​തു​മാ​ണ്​ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ ന​ട​പ​ടി​ക​ൾ. ബാ​ക്കി ശി​പാ​ർ​ശ​ക​ൾ ഈ ​വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങും. വി​വി​ധ​ത​ല​ങ്ങ​ളി​ൽ ഘ​ട​ന​യി​ൽ വ​രു​​​ത്തേ​ണ്ട​മാ​റ്റം സം​ബ​ന്ധി​ച്ച്​ സ്​​പെ​ഷ​ൽ റൂ​ൾ​സ്​ ത​യാ​റാ​ക്കു​ന്ന​തോ​ടെ വ്യ​ക്ത​ത വ​രും. റൂ​ൾ​സ്​ ത​യാ​റാ​ക്കാ​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ്ര​ത്യേ​ക സെ​ല്ലും സീ​മാ​റ്റി​നോ​ട്​ ചേ​ർ​ന്ന്​ കോ​ർ ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​മി​തി റി​പ്പോ​ര്‍ട്ടി​ന്‍റെ ര​ണ്ടാം ഭാ​ഗം വൈ​കാ​തെ സ​മ​ർ​പ്പി​ക്കു​മെ​ന്നും ല​ഭി​ക്കു​ന്ന മു​റ​ക്ക്​ ​ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.