കുറ്റ്യാടി: ചുരം റോഡിലുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ രൂപവത്കരിച്ച ചുരം ഡിവിഷൻ ഹെൽപ് കെയർ കൂട്ടായ്മക്ക് റെഡ് ക്രോസ് സൊസൈറ്റി കട്ടിങ് മെഷീൻ നൽകി. റോഡിൽ ഗതാഗത തടസ്സം ഉൾപ്പെടെ പ്രശ്നങ്ങളുണ്ടായാൽ കാര്യങ്ങൾ ചെയ്തുവരുന്നത് ഹെൽപ് ലൈനാണ്. തൊട്ടിൽപാലത്ത് നടന്ന ചടങ്ങിൽ റെഡ് ക്രോസ് കുറ്റ്യാടി യൂനിറ്റ് ഭാരവാഹികളായ അബ്ദുല്ല സൽമാൻ, കെ.പി. സുരേഷ്, ടി. നാരായണൻ, കെ.ജി. മഹേഷൻ, ഷഫീഖ് മുക്കത്ത്, ചുരം ഹെൽപ് ഡെസ്ക് ഭാരവാഹികളായ ഷിബിൻ, രാജു, റിനീഷ്, റോബിൻ, ഷൈജു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.