ആയഞ്ചേരി: ഹയർസെക്കൻഡറി വിഭാഗം അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ കടമേരി ആർ.എ.സി ഹയർ സെക്കൻഡറി വിദ്യാർഥികളായ ഹിബ ഷിറിൻ, തോടന്നൂർ ഉപജില്ല ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അഫ് ലഹ് എന്നിവർക്കുള്ള അനുമോദനം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. ജമാൽ, എം. ഹാരിസ്, റസിയ മെപ്പാട്ട്, എം.കെ. മുഹമ്മദലി, സി.സി. സാബിത്, കെ.കെ. മുഹമ്മദ് സലീം, സിറാജ് തുടങ്ങിയവർ സംബന്ധിച്ചു. പടം..അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ ഹിബ ഷിറിനെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.