നരിപ്പറ്റയിൽ പച്ചത്തേങ്ങ സംഭരിക്കും

കക്കട്ടിൽ: വടകര താലൂക്ക് പ്രൈമറി കോഓപറേറ്റിവ് മാർക്കറ്റിങ് സൊസൈറ്റിക്ക് പച്ചത്തേങ്ങ സംഭരിക്കാൻ സർക്കാർ അനുമതി ലഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റിയുടെ മുള്ളമ്പത്ത് കേന്ദ്രത്തിൽ ആഗസ്റ്റ് എട്ട് മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ തേങ്ങയെടുക്കും. കിലോക്ക് 32 രൂപ നിരക്കിൽ രാവിലെ 10 മുതൽ നാളികേര സംഭരണം നടത്തും. കൃഷി ഭവനുകളിൽനിന്നുള്ള സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് സംഭരണം. പ്ലാന്റ് ഉദ്ഘാടനം ആഗസ്റ്റ് 28ന് നടക്കും. വാർത്തസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡൻറ് എ.കെ. നാരായണി, വൈസ് പ്രസിഡന്റ് എൻ.പി. കണ്ണൻ, ശ്രീജിത്ത് കണ്ണോത്ത്, പി.ടി.കെ. ഷാജീവൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.