കേന്ദ്രം അന്വേഷിക്കും

കോഴിക്കോട്​: ആവിക്കൽ മാലിന്യപ്ലാൻറ് ജനവാസമേഖലയിൽ സ്ഥാപിക്കാനുള്ള കോഴിക്കോട് കോർപറേഷന്റെയും സംസ്ഥാന സർക്കാറിന്റെയും നീക്കത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് അടിയന്തരമായി അന്വേഷണത്തിന് നിർദേശം നൽകുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി ഉറപ്പുനൽകിയതായി എം.കെ. രാഘവൻ എം.പി അറിയിച്ചു. കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിപ്രകാരം സ്ഥാപിക്കുന്ന മാലിന്യപ്ലാന്‍റ്​ ജനവാസമേഖലയിൽനിന്ന് മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.