റിയാദ് കെ.എം.സി.സി ഫണ്ട് കൈമാറി

മാവൂർ: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ  സെക്യൂരിറ്റി സ്കീമിൽനിന്നുള്ള വിഹിതം കൈമാറി. റിയാദിൽ മരിച്ച അരയങ്കോട് മുക്കിൽ പറമ്പൻ അഷ്റഫിന്റെ കുടുംബത്തിനാണ് സ്കീം പ്രകാരമുള്ള വിഹിതമായ 10 ലക്ഷം രൂപ കൈമാറിയത്. വീട്ടിൽ നടന്ന ചടങ്ങിൽ ജില്ല മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ തുക കൈമാറി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ തേനുങ്ങൽ അഹമ്മദ് കുട്ടി ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് മങ്ങാട്ട് അബ്ദുറസാഖ്, മണ്ഡലം സെക്രട്ടറി എൻ.പി. അഹമ്മദ്, മുസ്‍ലിം ലീഗ് നേതാക്കളായ എം.പി. കരീം, എം. ഇസ്മായിൽ മാസ്റ്റർ, ഒ. മമ്മദ് മാസ്റ്റർ, ജാഫർ ബാഖവി, ലത്തീഫ് ദർബാർ, പി. അബൂബക്കർ മാസ്റ്റർ, അലി മങ്ങാട്, പി.കെ. മുനീർ, റൂമാൻ കുതിരാടം, കെ. ഇമാമുദ്ദീൻ, കെ.ടി. മുഹമ്മദ്‌ ഹാജി, പി.പി. അബ്ദുറഹ്മാൻ, കെ.കെ. മുഹമ്മദ്‌, വി.കെ. അഹമ്മദ്‌, പേരിക്കാക്കോട് മുഹമ്മദ്‌, കാരോത്ത് മുഹമ്മദ്, പുതിയേടത്ത് അഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT