സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ മഹല്ലുകൾ സജ്ജരാകണം

എളേറ്റിൽ: മുസ്ലിം സമുദായത്തിൽ നടക്കുന്ന വിവാഹദൂർത്ത് അടക്കമുള്ള അനാചാരങ്ങൾക്കെതിരെ മഹല്ലുകൾ സജ്ജരാകണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ കിഴക്കോത്ത് പഞ്ചായത്ത് കൺവൻഷൻ അഭിപ്രായപ്പെട്ടു. യുവതലമുറയിൽ വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ മഹല്ലുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. എസ്.എം.എഫ് ജില്ലാ ട്രഷറർ സി. മുഹമ്മദ് അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. എൻ.വി. ആലിക്കുട്ടി ഹാജി, കെ.കെ. ജബ്ബാർ, പി.സി. സലാം, മുഹമ്മദ് മുതുവാട്ടിശ്ശേരി, കെ.കെ. അബ്ദുറഹിമാൻ, കെ. ഖാദർ, പി. അബ്ദുറഹിമാൻ, കെ.മുഹമ്മദ്, കെ.കെ. നാസർ ഹാജി, ഉമ്മർകോയ ഹാജി, ഒ.കെ. ഉസ്മാൻ ഹാജി, കെ. ഖാദർ സംസാരിച്ചു. ജനറൽ സെക്രട്ടറി മംഗലങ്ങാട് മുഹമ്മദ് സ്വാഗതവും എ.കെ. ബാപ്പു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT