തോട്ടടയിലെ ബോംബേറ്; ഒരാള്‍കൂടി അറസ്റ്റില്‍

കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിനുനേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഒളവിലായിരുന്ന അനൂപ് എന്ന അനുമാലിക്കാണ് അറസ്റ്റിലായത്. വിവാഹ സംഘത്തിനുനേരെ ബോംബെറിഞ്ഞ പ്രതികള്‍ക്ക് ബോംബ് നിര്‍മിക്കാന്‍ വെടിമരുന്ന് നല്‍കിയത് അനുമാലിക്കാണെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണുവായിരുന്നു കൊല്ലപ്പെട്ടത്. ഇതോടെ കേസില്‍ 12പേര്‍ അറസ്റ്റിലായി. എടക്കാട് പൊലീസ് അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വിവാഹവീട്ടില്‍ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തോട്ടടയിലെ യുവാക്കളും ഏച്ചൂരില്‍ നിന്നെത്തിയ യുവാക്കളും തമ്മിലുണ്ടായ തര്‍ക്കവും മർദനവും ബോംബേറില്‍ കലാശിച്ചത്. ഏച്ചൂര്‍ സംഘമെറിഞ്ഞ ബോംബ് ഇവരുടെ കൂടെയുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT