കോഴിക്കോട്: ഭക്ഷ്യവസ്തുക്കളുടെമേൽ ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കാനാവശ്യപ്പെട്ടുകൊണ്ട് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) പ്രതിഷേധ ധർണ നടത്തി. ജില്ല സെക്രട്ടറി എ. ശേഖർ ഉദ്ഘാടനം ചെയ്തു. നാടിന്റെ സമ്പത്തെല്ലാം കുത്തകകൾക്ക് തീറെഴുതുകയും കോർപറേറ്റ് നികുതി വെട്ടിക്കുറക്കുകയും ചെയ്യുന്ന കേന്ദ്ര ബി.ജെ.പി സർക്കാർ ജനങ്ങൾക്കുമേൽ നികുതിഭാരം വർധിപ്പിക്കുകയാണ്. സംസ്ഥാന സർക്കാറും ഇതേ നയമാണ് പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ സമരം വളർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. എം.കെ രാജൻ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീകുമാർ സംസാരിച്ചു. പി.കെ. തോമസ്, പോൾ ടി. സാമുവൽ, ഹരിദാസൻ, കെ.റഹിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.