കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്കിനി ആശങ്കകളില്ലാതെ ജോലി ചെയ്യാം. പിഞ്ചോമനകളുടെ പരിപാലനത്തിനായി ക്രഷ് ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ 'തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അമ്പതിലധികം ജീവനക്കാരുള്ള ഓഫിസ് സമുച്ചയങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളിലായി എട്ട് ക്രഷുകളാണ് ആരംഭിക്കുക. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യാപിപ്പിക്കും. ആറുമാസം മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള ഗവ. ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ക്രഷുകളുടെ സേവനം പ്രയോജനപ്പെടുത്താം. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം സാധ്യമാകും. സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ ഒന്നാം നിലയിലാണ് ക്രഷ് പ്രവര്‍ത്തിക്കുക. വിവിധ വകുപ്പുകളില്‍ നിന്നായി 24 പേരാണ് കുട്ടികളെ ക്രഷുകളിലാക്കുന്നതിന് സന്നദ്ധത അറിയിച്ചത്. ജില്ല വനിത ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല. ക്രഷില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിങ് സ്പേസ്, തൊട്ടിലുകള്‍, ബേബി മോണിറ്ററിങ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കുക. ഇതിനായി ക്രഷ് ഒന്നിന് രണ്ടുലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.