കല്ലുംപുറത്ത് താഴത്ത് റോഡ് ചളിക്കുളം; പ്രതിഷേധവുമായി നാട്ടുകാർ

ചേളന്നൂർ: ഏഴേ ആറ്- ഒളോപ്പാറ റോഡിൽ കല്ലും പുറത്ത് താഴത്തിന് സമീപം റോഡ് ചളിക്കുളമായി. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള അഴുക്കുചാലുകൾ പണിതുള്ള നവീകരണം ഇഴഞ്ഞുനീങ്ങുന്നതാണ് യാത്രാപ്രശ്നത്തിന് കാരണം. റോഡ് കിളച്ചിട്ട അവസ്ഥയിലാണ്. ശരിയായ ആസൂത്രണമില്ലാതെയാണ് പണി നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒരുമാസത്തിലധികമായി റോഡ് പൂർണമായും അടച്ചിടുന്നു. ഇപ്പോൾ റോഡാകെ ചളിനിറഞ്ഞ അവസ്ഥയാണ്. മഴ പെയ്താൽ നടന്നുപോവാൻപോലും പറ്റില്ല. ഒട്ടേറെ വീട്ടുകാർ ആശ്രയിക്കുന്ന വഴിയാണ്. ബാലുശ്ശേരി റോഡിൽനിന്ന് ഏഴേ ആറിലൂടെ ഒളോപ്പാറ ടൂറിസം കേന്ദ്രത്തിലേക്ക് എത്താനുള്ള വഴിയാണ്. ഏഴേ ആറ് മുതൽ ചെലപ്രം പള്ളിത്താഴം വരെ പല ഭാഗങ്ങളിലായി റോഡിൽ കുഴികൾ നിറഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT