'തളിർക്കട്ടെ പുതുനാമ്പുകൾ' പദ്ധതിക്ക് തുടക്കം

ഉള്ള്യേരി: ലോക പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം നടപ്പാക്കുന്ന 'തളിർക്കട്ടെ പുതുനാമ്പുകൾ' പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത എൻ.എസ്.എസ് ദത്തുഗ്രാമമായ മടപ്പാട്ട് മീത്തൽ പറമ്പിൽ വിത്തുരുളകൾ എറിഞ്ഞ് നിർവഹിച്ചു. പ്രിൻസിപ്പൽ ടി.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. എസ്. ശ്രീചിത്ത് സംസാരിച്ചു. സി.എം. ഹരിപ്രിയ, ആർ.വി. അഭിരാമി, ബി. ചന്ദന, അഥർവ് സാബു എന്നിവർ നേതൃത്വം നൽകി. ഫോട്ടോ .ULY.678. 'തളിർക്കട്ടെ പുതുനാമ്പുകൾ' പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT