പെരിങ്ങത്തൂർ: മയ്യഴിപ്പുഴയിൽ മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച ബോട്ടുജെട്ടികളിലേക്കുള്ള റോഡുകളുടെ നിർമാണം പാതിവഴിയിൽ. പാനൂർ നഗരസഭയിലുൾപ്പെട്ട മോന്താൽ, കരിയാട്, കിടഞ്ഞി, പെരിങ്ങത്തൂർ എന്നീ ബോട്ടുജെട്ടികളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. സൗരോർജ വിളക്കുകളുൾപ്പെടെ ആധുനികസംവിധാനങ്ങൾ സ്ഥാപിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണിവയെല്ലാം. എന്നാൽ, റോഡുകൾ ആധുനിക രീതിയിൽ പൂർത്തിയാക്കാനുള്ള നടപടി ഇനിയും തുടങ്ങിയിട്ടില്ല. മോന്താൽ ടൗണിൽനിന്ന് പടന്നക്കരയിലേക്കുള്ള ചെമ്മൺ റോഡിലാണ് മോന്താൽ ബോട്ടുജെട്ടി. റോഡിന്റെ പ്രധാന വികസനപ്രവർത്തനങ്ങൾ പാതിവഴിയിലാണ്. കരിയാട് കിടഞ്ഞിയിലെ വിശാലമായ ബോട്ട് ജെട്ടിയിലേക്കുള്ള റോഡ് നിർമാണവും പൂർത്തിയായിട്ടില്ല. തുരുത്തിമുക്ക് പാലം നിർമാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ പൂർത്തിയായാലേ ഈ റോഡ് യാഥാർഥ്യമാകൂ. പെരിങ്ങത്തൂർ -മുക്കിൽപീടിക റോഡിൽനിന്ന് 80 മീറ്റർ ദൂരത്തിലാണ് പെരിങ്ങത്തൂർ കടവ് ബോട്ടുജെട്ടി. പൊട്ടിപ്പൊളിഞ്ഞ കടവ് റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ്. ഈ മൂന്ന് റോഡുകളും പൂർണതോതിൽ സജ്ജമായാലേ ബോട്ടുജെട്ടികൾ വിനോദസഞ്ചാരത്തിന് അനുയോജ്യമാകൂ. ബോട്ടുജെട്ടികൾ സജ്ജമാകുമ്പോഴേക്കും അനുബന്ധ റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.