മാഹി: ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിച്ച് മാഹിയിൽ ഗതാഗതം സുഗമമാക്കാൻ പ്രത്യേക ട്രാഫിക് വിഭാഗം രൂപവത്കരിച്ചു. ഇതോടെ ദീർഘകാലമായി ഉയർന്ന ജനകീയ ആവശ്യത്തിനാണ് അംഗീകാരമായത്. രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അധ്യക്ഷത വഹിച്ചു. നഗരസഭ കമീഷണർ വി. സുനിൽകുമാർ, പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ രാജേന്ദ്രൻ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി. പവിത്രൻ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർ സലീം, എം.വി.ഐ മുത്തുവേൽ എന്നിവർ സംസാരിച്ചു. പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് സ്വാഗതവും എ. ശേഖർ നന്ദിയും പറഞ്ഞു. Caption മാഹി പൊലീസ് ഗതാഗതവിഭാഗം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.