തലശ്ശേരി: മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിലെ ലിഫ്റ്റ് ഇടക്കിടെ നിശ്ചലമാകുന്നത് ജനത്തിന് ദുരിതമാകുന്നു. ശനിയാഴ്ചയാണ് ഒടുവിലായി ലിഫ്റ്റ് നിശ്ചലമായത്. അഞ്ചുനില കെട്ടിടത്തിലെ വിവിധ ഓഫിസുകളിൽ എത്തണമെങ്കിൽ ലിഫ്റ്റ് ശരിയാകുന്നതുവരെ ജനത്തിന് കോണിപ്പടി കയറണം. കെട്ടിടത്തിലെ രണ്ട് ലിഫ്റ്റുകളും കേടായി. വിവിധ സേവനങ്ങൾക്കായി ഓഫിസുകളിൽ ജനങ്ങൾക്ക് പെട്ടെന്ന് കയറിച്ചെല്ലാനായി സ്ഥാപിച്ചതാണ് രണ്ട് ലിഫ്റ്റുകൾ. ലിഫ്റ്റ് സ്ഥാപിച്ചത് മുതൽ ഇടക്കിടെ പണിമുടക്കാറുണ്ട്. ശനിയാഴ്ചയാണ് ലിഫ്റ്റുകളുടെ പ്രവർത്തനം അവസാനമായി നിലച്ചത്. ലിഫ്റ്റ് കേടാവുമ്പോൾ പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്കൽ വിങ്ങിനെ അറിയിക്കുകയാണ് പതിവ്. ലിഫ്റ്റ് ശരിയാക്കണമെങ്കിൽ എറണാകുളത്തുനിന്ന് ആൾ വരണം. അതുവരെ ലിഫ്റ്റ് അടഞ്ഞുകിടക്കും. താലൂക്ക് ഓഫിസ്, തലശ്ശേരി ജില്ല വിദ്യാഭ്യാസ ഓഫിസ്, സിവിൽ സപ്ലൈസ് ഓഫിസ്, എ.ഇ.ഒ ഓഫിസ്, റവന്യൂ റിക്കവറി ഓഫിസ്, ഫുഡ് സേഫ്റ്റി ഓഫിസ്, ലേബർ ഓഫിസ് തുടങ്ങിയ സർക്കാർസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. --------- പടം.... തലശ്ശേരി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ലിഫ്റ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.