ചക്കരക്കല്ല്: ജില്ലയിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രങ്ങളായ ചക്കരക്കല്ല്, അഞ്ചരക്കണ്ടി പട്ടണങ്ങളുടെ മുഖച്ഛായ മാറ്റുന്ന ബൈപാസ് നിർമാണ സർവേ പൂർത്തിയായി. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചക്കരക്കല്ല് പട്ടണത്തിൽ ബൈപാസ് വേണമെന്നത് നാടിന്റെ ആവശ്യമായിരുന്നു. നാലാംപീടികയിൽനിന്ന് ആരംഭിച്ച് കളരി കണ്ടിമുക്ക്, മിടാവിലോട് വയൽ, ചക്കരക്കല്ല് ഗോകുലം കല്യാണമണ്ഡപം, വാഴയിൽ പള്ളി, ലക്ഷ്മണൻ പീടിക വഴി മൗവ്വഞ്ചേരിയിൽ എത്തുന്ന രീതിയിലാണ് ബൈപാസ്. ജനവാസകേന്ദ്രം കുറവുള്ള ഇതുവഴി തന്നെ ബൈപാസ് നിർമിച്ചാൽ 1.870 കി.മീറ്റർ നീളവും 15 മീറ്റർ വീതിയിലും ബൈപാസ് യാഥാർഥ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. മൂന്നുപെരിയ -ചക്കരക്കല്ല് റോഡും ബൈപാസും സംഗമിക്കുന്ന സ്ഥലത്ത് ഒരു സർക്കിൾ രൂപപ്പെടുത്താനും മൂന്നുപെരിയ റോഡിൽ കൂടി ചക്കരക്കല്ല് ആശുപത്രിയിലേക്കും പട്ടണത്തിലേക്കും വരുന്നവർക്ക് ബൈപാസിന് മുകളിൽ കൂടി ഫ്ലൈ ഓവർ നിർമിക്കാവുന്ന രീതിയിലുമാണ് സർവേ. അതേസമയം ചക്കരക്കല്ല് ടാക്സി സ്റ്റാൻഡ് നവീകരിച്ച് മൾട്ടി പാർക്കിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള പദ്ധതിയും അധികൃതരുടെ പരിഗണനയിലുണ്ട്. എറണാകുളം ആസ്ഥാനമായ എ ആൻഡ് എസ് കമ്പനിയാണ് ബൈപാസിന്റെയും ചക്കരക്കല്ലിൽ ഇപ്പോഴുള്ള റോഡ്, ടാക്സി സ്റ്റാൻഡ് എന്നിവയുടെയും നവീകരണ സാധ്യത സർവേ പൂർത്തീകരിച്ചത്. സർവേയർ ഒ. മണിക്കുട്ടൻ, നിധിൻ, പ്രവീൺ എന്നിവരാണ് സർവേക്ക് നേതൃത്വം നൽകിയത്. ckl town) ചക്കരക്കല്ല് ടൗൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.