മു​നീ​റിന്റെ അ​ധി​ക്ഷേ​പം ത​രം താ​ഴ്ന്ന​ത് -ഐ.​എ​ൻ.​എ​ൽ

കോ​ഴി​ക്കോ​ട്: ലിം​ഗ സ​മ​ത്വ​ത്തെ കു​റി​ച്ച് പ​രാമ​ർ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ മു​സ്​​ലിംലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തി​യ അ​ധി​ക്ഷേ​പം മാ​ന്യ​ത തൊ​ട്ടു​തീ​ണ്ടാ​ത്ത​തും ത​രം താ​ഴ്ന്ന​തു​മാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ കുറ്റപ്പെടുത്തി. പൊ​തു​സ​മൂ​ഹം ച​ർ​ച്ചചെ​യ്യു​ന്ന ഒ​രു വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് അ​ഭി​പ്രാ​യപ്ര​ക​ട​നം ന​ട​ത്തു​ന്നി​ട​ത്ത് മു​ഖ്യ​മ​ന്ത്രി​യെ​യും കു​ടും​ബ​ത്തെ​യും വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​വ​ന്ന് അ​മാ​ന്യ​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വ​ങ്ക​ത്ത​വും അ​പ​ക്വ​ത​യു​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT