മാനദണ്ഡങ്ങൾ മറികടന്നുള്ള പ്രമോഷൻ ചെറുക്കും

കോഴിക്കോട്: ഹയർ സെക്കൻഡറി ദിനമായ ആഗസ്റ്റ് ഒന്നിന് അവകാശസംരക്ഷണ ദിനമായി ആചരിച്ച് കോഴിക്കോട് മേഖല ഹയർ സെക്കൻഡറി വിഭാഗം റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് കെ.എച്ച്.എസ്.ടി.യു അവകാശപത്രിക സമർപ്പിച്ചു. ഖാദർ കമ്മിറ്റി നിർദേശങ്ങൾ തള്ളിക്കളയണമെന്ന് കെ.എച്ച്.എസ്.ടി.യു സർക്കാറിനോടാവശ്യപ്പെട്ടു. ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പ്രമോഷനുകളും നിയമനങ്ങളും കെ.എസ്.ആർ ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരാണെന്നും ഇത് ഉദ്യോഗസ്ഥതലങ്ങളിൽ യോഗ്യതയും സീനിയോറിറ്റിയും മറികടന്നുള്ള നിയമനങ്ങൾക്ക് ആക്കംകൂട്ടുമെന്നതുമാണ് എതിർപ്പിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കെ.എച്ച്.എസ്.ടി.യു സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.കെ. ആലിക്കുട്ടി, സംസ്ഥാന സമിതി അംഗം സലാം കല്ലായി, കോഴിക്കോട് ജില്ല പ്രസിഡൻറ് ആർ.കെ. ഷാഫി, സെക്രട്ടറി അദീബ് അഹമ്മദ്, അബ്ദുൽ കാദർ, അഷ്റഫ് ഫറോക്ക്, ഷബീർ കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT