ഇവാന് സ്നേഹമുദ്ര കൈത്താങ്ങ്

നാദാപുരം: അധ്യാപക വിദ്യാർഥികൾ സഹായ ഹസ്തവുമായി കൈകോർത്തു. ടി.ഐ.എം സ്നേഹമുദ്രയുടെ നേതൃത്വത്തിൽ ടി.ഐ.എം., ബി.എഡ്‌ കോളജ്‌ വിദ്യാർഥികൾ മൂന്നു ലക്ഷം രൂപയുടെ സഹായ ധനം കൈമാറി. എസ്‌.എം.എ. രോഗം പിടിപെട്ട രണ്ടു വയസ്സുകാരൻ മുഹമ്മദ്‌ ഇവാൻ ചികിത്സ ഫണ്ടിലേക്ക്‌ രണ്ടു ലക്ഷം രൂപയും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി എൻ.എസ്‌.എസ്‌ യൂനിറ്റ് വിദ്യാർഥികൾ നിർമിക്കുന്ന വീട്‌ നിർമാണ ഫണ്ടിലേക്ക്‌ ഒരു ലക്ഷം രൂപയും കൈമാറി. ഇവാൻ ചികിത്സാ ഫണ്ടിലേക്കുള്ള തുക ടി.ഐ.എം പ്രസിഡന്റ് കെ.എം. കുഞ്ഞബ്ദുല്ല ചങ്ങരോത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് കൈമാറി. വീട്‌ നിർമാണത്തിലേക്കുള്ള തുക വിദ്യാർഥി പ്രതിനിധികളായ ദിജിൽ ദിനേശ്‌, ഫർസീന എന്നിവർ പ്രിൻസിപ്പാൾ സി.കെ അബ്ദുൽ ഗഫൂറിനു കൈമാറി. ഇവാൻ ഫണ്ടിലേക്ക്‌ ടി.ഐ.എം.സ്കൂളിലെ 2002 ബാച്ചിലെ പൂർവ വിദ്യാർഥികൾ സ്വരൂപിച്ച നാൽപതിനായിരം രൂപ ജസീറ നരിക്കാട്ടേരി കൈമാറി. ചടങ്ങ്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്നേഹമുദ്ര ചെയർമാൻ വി.സി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ബംഗ്ലത്ത്‌, അബ്ബാസ്‌ കണേക്കൽ, നദീർ ചാത്തോത്ത്‌, മുനീർ പ്രാച്ചേരി നജ്മുദ്ദീൻ, കിരൺരാജ്‌ എന്നിവർ സംസാരിച്ചു. പടം: CL K Zndm2.ടി.ഐ.എം സ്നേഹമുദ്രയുടെ നേതൃത്വത്തിൽ ടി.ഐ.എം, ബി.എഡ്‌ കോളജ്‌ വിദ്യാർഥികൾ സ്വരൂപിച്ച ഇവാൻ ചികിത്സാ സഹായം ചങ്ങരോത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT