നാദാപുരം: കരുതൽമേഖലയിലെ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് കർഷകസംഘം. വനഭൂമിയോട് ചേർന്ന ജനവാസമേഖലയെ ബഫർസോണായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവിനെ തുടർന്ന് വിലങ്ങാട് മേഖലയിലെ കർഷകജനത ആശങ്കയിലാണ്. കാർഷിക വിളകളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും കാരണം മലയോരകർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. രാസ-ജൈവവള വിലക്കയറ്റവും കാർഷിക സബ്സിഡികൾ എടുത്തുകളയുന്ന കേന്ദ്രസർക്കാർ നയങ്ങളും കാരണം പൊറുതിമുട്ടിയ കർഷകന്റെ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ടാണ് കരുതൽമേഖല ഉത്തരവ് വന്നത്. കരുതൽമേഖല വിഷയത്തിൽ മലയോരജനതയുടെ ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം വിലങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല കമ്മിറ്റി അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.ടി. ബാബു അധ്യക്ഷത വഹിച്ചു. എൻ.പി. വാസു, പി. ചോയിക്കുട്ടി, ടി.വി. ആണ്ടി, കെ.പി. രാജീവൻ എന്നിവർ സംസാരിച്ചു. ആദർശ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.ടി. ബാബു (പ്രസി), കെ.പി. രാജീവൻ (സെക്ര), ഷൈനി അയ്യങ്കി (ട്രഷ). പടം'' CL Kznd m5: കർഷകസംഘം വിലങ്ങാട് മേഖല സമ്മേളനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.